08:15am 13 November 2026
NEWS
വെൺമണി മാർത്തോമ്മാ ഹൈസ്കൂളിൽ ഇത്തവണ എസ് എസ് എൽ സിയ്ക്ക് 4 ജോഡി ഇരട്ടകൾ
04/03/2026  01:15 PM IST
nila
വെൺമണി മാർത്തോമ്മാ ഹൈസ്കൂളിൽ ഇത്തവണ എസ് എസ് എൽ സിയ്ക്ക് 4 ജോഡി ഇരട്ടകൾ

 

 


വെൺമണി:  മാർത്തോമ്മാ ഹൈസ്കൂളിൽ ഇത്തവണ എസ്. എസ്. എൽ. സി പരീക്ഷ എഴുതുന്നത് 4 ജോഡി ഇരട്ട കുട്ടികളാണ്. മൂന്ന്  ജോഡി  പത്ത് ബി ഡിവിഷനിലും ഒരു ജോഡി പത്ത് ഡി ഡിവിഷനിലുമാണ്. 
പഠനത്തിൽ എല്ലാവരും നല്ല മികവ് കാട്ടുന്നവരാണ്.
 ഇവരിൽ  അലൈനയും അൽ അമീനും കൊല്ലകടവ് അൽ അമീൻ മൻസിലിൽ ജീജോ കെ ഹമീദിന്റെയും ഷഫീനയുടെയും മക്കളാണ്. ആശംസയും അനന്യയും കൊഴുവല്ലൂർ, മുകളേത്ത് വടക്കേതിൽ മനോജ് കുമാർ - കവിത ദമ്പതികളുടെ മക്കളാണ്. ജിഷ്ണു ജിത്തു എന്നിവർ വെൺമണി , കൊച്ചു കിഴക്കേതിൽ രാജേഷ് കുമാറിന്റെയും ലേഖ കുമാരിയുടെയും മക്കളാണ്. നിരഞ്ജനും നിവേദും വെണ്മണി, മോഡി പറമ്പിൽ
രഞ്ജിത്ത് ശാലിനി ദമ്പതികളുടെ മക്കളുമാണ്. 

ഇവരിൽ 3 ഇരട്ടകളുടെ ക്ളാസ് ടീച്ചർ സൂസൻ കുര്യൻ ആണ്.‌ ഇരട്ടകളായ ജിത്തു - ജിഷ്ണു എന്നിവരുടെ ക്ളാസ്സ് ടീച്ചർ സ്റ്റാഫ് സെക്രട്ടറി കൂടിയായ ജോൺ കെ മാത്യു ആണ്. തികഞ്ഞ അച്ചടക്കവും ശാന്തതയും മുതൽക്കൂട്ടാക്കി ആണ് ഇവർ പത്താം ക്ലാസ് വരെ എത്തിയതെന്ന് ഹെഡ്മാസ്റ്റർ സജി അലക്സും സാക്ഷ്യപ്പെടുത്തുന്നു. 154 കുട്ടികളാണ് ഇത്തവണ ഇവിടെ നിന്നും എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷവും 100 ശതമാനം വിജയം ഇവിടെ നേടിയിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.